FootballNewsSports

സിദാൻ റയൽ മാഡ്രിഡ് വിടുന്നു

ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാന ഒഴിയുന്നു. സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് സിദാൻ ടീമിലെ താരങ്ങളോട് പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2022 വരെ കരാറുണ്ടെങ്കിലും അടുത്ത ആഴ്ച സീസൺ അവസാനിക്കുന്നതോടെ താൻ പരിശീലകക്കുപ്പായം അഴിക്കുമെന്നാണ് സിദാൻ റയൽ താരങ്ങളോട് വ്യക്തമാക്കിയത്.

അതേസമയം, മുൻ യുവന്റസ് പരിശീലകൻ മാസിമില്യനോ അല്ലഗ്രി, മുൻ റയൽ താരം റൗൾ ഗോൺസാലസ്, യോക്വിം ലോയ്‌വ് എന്നിവരിൽ ഒരാളാകും സിദാന്റെ പിൻഗാമിയെന്ന് സ്പാനിഷ് മാധ്യമമായ ഒൻഡ സെറോ റിപ്പോർട്ട് ചെയ്യുന്നു. റയൽ റിസർവ് ടീമിന്റെ പരിശീലകനായ റൗൾ ഗോൺസാലസിനാണ് കൂടുതൽ സാധ്യത. അതേസമയം യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ കഴിയുന്നതോടെ ലോയ്‌വ് ജർമനിയുടെ പരിശീലക സ്ഥാനം ഒഴിയും.

shortlink

Related Articles

Post Your Comments


Back to top button