ഐപിഎൽ പുതിയ ടീമുകൾക്കായുള്ള ടെണ്ടർ ഉടനെ ഉണ്ടാവില്ലെന്ന് ബിസിസിഐ. രണ്ട് പുതിയ ടീമുകൾക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബിസിസിഐയുടെ പദ്ധതിയെങ്കിലും ഐപിഎൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനാൽ തന്നെ ഈ നീക്കം ഏതാനും മാസത്തേക്ക് ഉണ്ടാക്കില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ, ഐപിഎൽ പതിനാലാം സീസണിന്റെ അവസാനത്തോടെ പുതിയ ടീമുകളുടെ ടെണ്ടർ വിളിക്കണമെന്നായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ജൂലൈ വരെയെങ്കിലും ടെണ്ടർ നടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ബിസിസിഐ തീരുമാനം. അതേസമയം ഐപിഎൽ പതിനാലാം സീസൺ പുനരാരംഭിക്കാനുള്ള ലക്ഷ്യത്തിലാണ് ബിസിസിഐ. അതിന് ശേഷം മാത്രമേ പുതിയ ടീമുകളുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളു.
Post Your Comments