Latest NewsKeralaNews

ക്വാറന്റൈന്‍ ലംഘനം; പരിശോധനയ്ക്ക് വനിത പോലീസിനെ നിയോഗിച്ചത് വിജയകരമെന്ന് വിലയിരുത്തല്‍

പരിശീലനത്തിലുണ്ടായിരുന്ന 391 വനിതകളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറന്റൈന്‍ ലംഘനം പരിശോധിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി വനിത പോലീസിനെ നിയോഗിച്ചത് വിജയകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും ഇത്തരം ജോലികള്‍ക്ക് നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read: നാരദാ ഒളിക്യാമറ കേസ്; സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎയ്ക്കും ജാമ്യം അനുവദിച്ചു

വിവിധ സ്ഥലങ്ങളിലായി നടന്നുവന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലന പരിപാടികള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെ പരിശീലനത്തിലായിരുന്നവരെ പോലീസിനൊപ്പം വളണ്ടിയര്‍മാരായി നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശീലനത്തിലുണ്ടായിരുന്ന 391 വനിതകളെ അവരുടെ നാട്ടിലെ തന്നെ പോലീസ് സ്‌റ്റേഷനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, പരിശീലനത്തിലുള്ള പുരുഷന്മാരായ 2476 പോലീസുകാരെയും അവരുടെ നാട്ടിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിയോഗിക്കും. പരിശീലനം നേടിക്കൊണ്ടിരിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 124 പേരെ ട്രൈബല്‍ മേഖലകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നിമാരായ 167 പേര്‍ ഇപ്പോള്‍ത്തന്നെ വിവിധ സ്ഥലങ്ങളില്‍ വളണ്ടിയര്‍മാരായി ജോലി നോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button