കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്‌പ്പില്‍ ഒമ്പത് പേര്‍ മരിച്ചതായി റിപ്പോർട്ട്. കാഷ്മോര്‍ ജില്ലയിലെ ചാച്ചര്‍ ഗോത്രവര്‍ഗ വിഭാഗവും സബ്സോയി ഗോത്രവര്‍ഗ വിഭാഗവും തമ്മിലാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ചാച്ചര്‍ ഗോത്രവര്‍ഗ വിഭാഗം സബ്സോയി വിഭാഗത്തിനെ അക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ സബ്സോയി വിഭാഗം ആക്രമണത്തെ എതിര്‍ക്കുകയും ഇരുവശത്തുമായി ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.
Read Also: കോവിഡ് ബാധിച്ചവരില്‍’മ്യൂക്കോമൈകോസിസ്’ ഫംഗസ് ബാധ വര്‍ധിക്കുന്നു; എയിംസ് മേധാവി
എന്നാൽ ചാച്ചര്‍ ഗോത്രവര്‍ഗ വിഭാഗത്തിലെ 7 പേരും സബ്സോയി വിഭാഗത്തിലെ 2 പേരും മരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ സബ്സോയി വിഭാഗം ചാച്ചര്‍ വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചു വിടുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണം ഉണ്ടായതെന്ന് കാഷ്മോര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അംജദ് അലി ഷെയ്ക്ക് പറഞ്ഞു.
Post Your Comments