Latest NewsIndia

രാവിലെ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ബി.എസ്.എഫ് ശക്തമായി തിരിച്ചടിക്കുന്നു

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായത്. നിയന്ത്രണ രേഖയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ അര്‍ണിയ സെക്ടറിലാണ് പാകിസ്ഥാന്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയത്. ബി.എസ്.എഫ് ശക്തമായ തിരിച്ചടി നല്‍കി.അര്‍ണിയയിലെ മൂന്ന് പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം നടന്നത്.

ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാന്‍ സേന ആക്രമണം ഉപേക്ഷിച്ചതായും സൈന്യം വ്യക്തമാക്കി. ഇരുപക്ഷത്തുനിന്നും ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയും പാകിസ്ഥാന്‍ വെടിവയ്പ് നടത്തിയിരുന്നു. ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് ആക്രമണം നടന്നത്. ഈ വര്‍ഷം ഇതുവരെ അതിര്‍ത്തിയില്‍ 700ല്‍ ഏറെ തവണ പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായി.

കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ ഷെല്ലാക്രമണങ്ങള്‍ക്കും വെടിവെയ്പ്പിനും ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് തയ്യാറാകാന്‍ അപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ജമ്മുവില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെ മൂന്ന് ഭാഗങ്ങളിലും പാക് സേന നില്‍ക്കുന്ന തന്ത്രപ്രധാന മേഖലയായ അഗ്നൂറിലും ഇന്ത്യ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്നു. പാക് ബങ്കറുകള്‍ ഇന്ത്യ ആക്രമിക്കുന്നതിന്റെ 19 സെക്കന്റ് നീളുന്ന ദൃശങ്ങളും പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button