ലക്നൗ : മഴക്കെടുതിയിൽ ഉത്തർപ്രദേശിൽ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ 48 മണിക്കൂറായി ഉത്തര്‍പ്രദേശിലെ ആഗ്രയിലും മഥുരയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
Read also:ഹനാൻ വിഷയത്തിൽ അപവാദ പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണം ; വിഎസ്
കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണും വൈദ്യുതാഘാതമേറ്റുമാണ് ആളുകള്‍ മരിച്ചത്. മഴയെ തുടര്‍ന്നു നിരവധി സ്ഥലങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് ആളുകൾക്ക് നൽകിയിരിക്കുന്നത്.
Post Your Comments