COVID 19NattuvarthaLatest NewsKeralaNews

കൊവിഡ് രോഗിയുടെ ശവസംസ്കാരം സ്വന്തം പേരിലാക്കി ഡിവൈഎഫ്ഐ; കള്ളമെന്ന് മരിച്ചയാളുടെ മകൻ, വ്യാജ പ്രചരണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചത് തങ്ങളാണെന്ന ഡി വൈ എഫ് ഐയുടെ പ്രസ്താവന വിവാദത്തിലേക്ക്. ഒലിപ്പുനട സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചത് തങ്ങളാണെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. എന്നാൽ, പണം മുടക്കി ആംബുലൻസ് വാങ്ങിയതും മൃതദേഹം സംസ്കരിച്ചതും കുടുംബമാണെന്ന മരിച്ചയാളുടെ മകന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത് ഡി വൈ എഫ് ഐയുടെ നാടകമെന്ന് സോഷ്യൽ മീഡിയ. മരണത്തെപോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിക്കുന്ന ഡിവൈഎഫ്‌ഐയുടെ പരിഹാസ്യമായ മുഖമാണ് ഇതോടെ വെളിച്ചത്ത് വരുന്നതെന്ന് സോഷ്യൽ മീഡിയ.

Also Read:പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം കനക്കുന്നു

ശവസംസ്‌കാരത്തിന് എല്ലാ ഏർപ്പാടുകളും ചെയ്തത് ബന്ധുക്കളാണെന്നും തങ്ങൾ കാശ് കൊടുത്ത് വരുത്തിയ ആംബുലൻസിൽ വഴിയിൽ നിന്ന് കയറുകയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ചെയ്തതെന്നും മരിച്ചയാളുടെ മകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തുണിയിൽ പൊതിഞ്ഞ തന്‍റെ പിതാവിന്‍റെ മൃതശരീരം മോർച്ചറിയിൽ നിന്ന് പുറത്തേക്കെടുക്കെടുക്കുമ്പോൾ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നു ഇവരെന്ന് മകന്‍ പറയുന്നു. പാർട്ടിക്ക് പേര് കിട്ടാനായി ഒരാളുടെ മരണത്തെ പോലും ഉപയോഗപ്പെടുത്തുന്ന നിങ്ങൾ എന്‍റെ അച്ഛന്‍റെ ശവസംസ്‌കാരത്തിൽ പങ്കെടുത്തതുപോലും അപമാനകരമാണെന്നും ഇദ്ദേഹം പറയുന്നു. ‘ഷെയിം ഓണ്‍ ഡിവൈഎഫ്ഐ’ എന്ന ഹാഷ് ടാഗോടെയായിരുന്നു പോസ്റ്റ്.

ഡിവൈഎഫ്‌ഐ നേമം ബ്ലോക്ക് കമ്മിറ്റിയാണ് സംസ്കാരം നടത്തിയത് തങ്ങളാണെന്ന് പോസ്റ്റിട്ടത്. ഇതിനെതിരെ തിരുവനന്തപുരം നരുവാമൂട് സ്വദേശി സോമന്റെ കുടുംബമാണ് രംഗത്തെത്തിയത്. കോൺഗ്രസ് പ്രവർത്തകനായ സോമന്റെ മൃതദേഹം സംസ്‌കരിച്ചത് തങ്ങളാണെന്നായിരുന്നു ഡി വൈ എഫ് ഐക്കാരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button