Latest NewsFootballNewsSports

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്. ഇന്ന് നടന്ന ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത നാലു ഗോൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സലോണ വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ബാഴ്‌സലോണ ലീഡ് നേടി. തുടക്കത്തിൽ നേടിയ ഗോളിന്റെ പിൻബലത്തിൽ മികച്ച പന്തടക്കത്തോടെയാണ് ബാഴ്‌സലോണ കളിച്ചത്.

പതിനാലാം മിനുറ്റിൽ പെനാൽറ്റിയിലൂടെ ബാഴ്‌സലോണ രണ്ടാം ഗോളും നേടി. പെനാൽറ്റി കിക്കെടുത്ത ക്യാപ്റ്റൻ പുടലസിന് പിഴച്ചില്ല. ഇരുപതാം മിനുട്ടിൽ ഐതാന ബൊന്മാടിയിലൂടെ ബാഴ്‌സലോണ വീണ്ടും ലീഡ് ഉയർത്തി.

36-ാം മിനുട്ടിൽ ലൈക മെർടൻസിന്റെ ക്രോസിൽ നിന്ന് ഒരു ടാപിന്നിലൂടെ ഗ്രഹാം ഹാൻസൺ ബാഴ്‌സയുടെ നാലാം ഗോളും നേടി. ബാഴ്‌സലോണയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കഴിഞ്ഞ സീസണിന്റെ കലാശക്കൊട്ടിൽ ലിയോണിനോട് പരാജയപ്പെട്ട് കിരീടം നഷ്ടമായതിന്റെ കണക്ക് ഈ സീസണിൽ ചെൽസിക്കെതിരെ തീർക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button