തിരുവനന്തപുരം : ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനകളുടെ പേരിൽ ചില പോലീസ് ഉദ്യോഗസ്ഥന്മാർ മനുഷ്യത്വ രഹിതമായി പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ.
Read Also : യോഗി സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത ; വീണ്ടും മാപ്പ് അപേക്ഷയുമായി ഏഷ്യാനെറ്റ് ന്യൂസ്
പോലീസ് സേനയിലെ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥർ സാധാരണക്കാരുടെ നേരേ മർക്കട മുഷ്ഠി പ്രയോഗിക്കാനും, കാശ് പിരിക്കാനുമുള്ള അവസരമായി ലോക് ഡൗൺ പരിശോധനകളെ ഉപയോഗിക്കാറുണ്ട് .ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ നഗരൂരിലെ സുനിൽകുമാറിൻ്റെ മരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കടയിൽ നിന്ന് പഴം വാങ്ങി തിരിച്ചു വരും വഴി സത്യവാംഗ്മൂലം ഇല്ലന്ന പേരിൽ പോലീസ് തടയുകയും 500 രൂപ ഫൈൻ അടക്കാനും നിർദ്ദേശിച്ചു .കയ്യിൽ രൂപയില്ലന്ന് അറിയിച്ചപ്പോൾ രൂപ കൊണ്ടു വന്നിട്ട് വാഹനം കൊണ്ട് പോയാൽ മതിയെന്നും പറഞ്ഞ് ബൈക്ക് പിടിച്ചു വച്ചു .മനസികമായ തളർന്ന ഹൃദ്രോഗ ബാധിതൻ കൂടിയായ സുനിൽ കുമാർ രണ്ട് കിലോമീറ്റർ നടന്ന് വീട്ടിലെത്തി തളർന്ന് വീഴുകയായിരുന്നു . സുനിൽ കുമാറിൻ്റെ മരണത്തിന് കാരണം പോലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതമായ നടപടിയാണ് . രൂപയില്ലന്ന് അറിയച്ചപ്പോൾ പോലീസ് മനുഷ്യത്വപരമായി പെരുമാറണമായിരുന്നു. ഗുണ്ട പിരിവുകാരെ പോലെയാണ് നഗരൂർ പോലീസ് പെരുമാറിയത് .സുനിൽ കുമാറിൻ്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം, അഡ്വ.പി.സുധീർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Post Your Comments