നൃത്ത രംഗത്ത് സജീവമായ താരമാണ് ഉത്തര ഉണ്ണി. ടെമ്പിൾ സ്റ്റെപ് എന്ന പേരിൽ താരത്തിനു ഡാൻസ് അക്കാദമിയും ഉണ്ട്. ഇതിൽ നിരവധി പേരാണ് അംഗങ്ങളായുള്ളത്. നിരവധി വിദ്യാർത്ഥികളാണ് ഉത്തരയ്ക്ക് കീഴെ നൃത്തം അഭ്യസിക്കുന്നത്. കൊറോണ സമയത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഡാൻസ് അക്കാദമിയെ കുറിച്ചും വിദ്യാർത്ഥികളെ കുറിച്ചും താരം സോഷ്യൽ മീഡിയകൾ വഴി വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.
Also Read:ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, മൂന്ന് എം.എല്‍.എമാര്‍ കസ്റ്റഡിയില്‍
തന്റെ ഡാൻസ് അക്കാദമിയിൽ നൃത്തം പഠിക്കാൻ വരുന്ന നിരവധി വിവാഹിതരായ പെൺകുട്ടികൾ ഗർഭിണി ആയിട്ടുണ്ടെന്നാണ് താരം പറയുന്നത്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തോളം കുട്ടികളില്ലാതെ കഴിഞ്ഞ ഒരു യുവതി തന്റെ കീഴിൽ നൃത്തം പഠിക്കാൻ വന്നുവെന്നും നൃത്തം അഭ്യസിച്ചതിനു ശേഷം ഗർഭിണിയായെന്നുമാണ് ഉത്തര പറയുന്നത്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടൊയെന്ന് അറിയില്ലെങ്കിലും പി സി ഒ ഡി മൂലം മാനസികവിഷമം അനുഭവിക്കുന്നവർക്ക് നൃത്തം ഒരു പരിഹാരമാർഗമാണെന്നാണ് ഉത്തര പറയുന്നത്.
പി എം എസ്, പി സി ഒ ഡി എന്നിങ്ങനെയുള്ള ഗർഭധാരണപ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ സാധിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്റെ അമ്മ തന്നെയാണ്. ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് അധികം വേദനയില്ലാത്ത സുഖപ്രസവമായിരുന്നു അമ്മയുടെതെന്ന് ഉത്തര പറയുന്നു/
Post Your Comments