തൃശൂര്‍ : കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തൃശൂരില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുപരിപാടികള്‍ക്കും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവാഘോഷങ്ങളും മറ്റും ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Read Also : രഞ്ജിത് ശ്രീനിവാസൻ കൊലപാതകം: ഗൂഢാലോചനയിൽ പങ്കെടുത്ത എസ്‌ഡിപിഐ നേതാവ് പിടിയിൽ
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലയില്‍ 3 ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാതരം സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും അനുവദിക്കില്ല. ഉത്സവങ്ങള്‍, തിരുന്നാളുകള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മജിസ്ട്രേറ്റുകൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
തൃശൂരില്‍ ഇന്ന് 1,861 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 412 പേരും വീടുകളില്‍ നിരീക്ഷണത്തിലുള്ള 9,723 പേരും ചേര്‍ന്ന് 11,996 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്.
Post Your Comments