ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വളരെ കുറഞ്ഞതിനാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യത്തെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏപ്രില്‍ ഒന്നിന് അവസാനിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ അവസാനിക്കുമെങ്കിലും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമായ മാനദണ്ഡങ്ങള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാല്‍, മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ വ്യാഴാഴ്ച തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ, പൊതു സ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കുന്നത് ഒഴിവാക്കാന്‍ ഡല്‍ഹിയും തീരുമാനിച്ചു.
2020 മാര്‍ച്ച് 24നാണ് രാജ്യത്ത് കോവിഡ് -19 നിയന്ത്രണത്തിനായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ് (DM Act) 2005 പ്രകാരം ആദ്യമായി ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചത്. അവ വിവിധ അവസരങ്ങളില്‍ പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് 31 ന് നിലവിലുള്ള ഉത്തരവിന്റെ കാലാവധി അവസാനിക്കുന്നതോടെ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. എന്നാല്‍, കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാസ്‌കുകളുടെ ഉപയോഗവും കൈകളുടെ ശുചിത്വവും മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.
Post Your Comments