തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ മതചടങ്ങുകള്‍ക്കും ബാധകമാക്കി. ഇതുപ്രകാരം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) 20ന് മുകളിലുള്ള സ്ഥലങ്ങളിലെ മതചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ അനുമതിയുണ്ടാകുകയുള്ളൂ. കോടതികള്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനിലാണ് പ്രവര്‍ത്തിക്കുക. കോടതികളില്‍ പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും.
Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 55,203 വാക്‌സിൻ ഡോസുകൾ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുടേത് പോലെ 50 പേരായി കഴിഞ്ഞ ദിവസം പരിമിതപ്പെടുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല. ജനുവരി 21 മുതല്‍ ഒമ്പതാം ക്ലാസ് വരെ രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ പഠനമാണെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു.
Post Your Comments