ന്യൂഡല്‍ഹി: രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊറോണ കേസുകളില്‍ കുറവു വന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ വിചിത്ര പ്രഖ്യാപനം. രാജ്യതലസ്ഥാനത്ത് ഏകദേശം 25,000ത്തോളം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം.
കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ തോത് പരിശോധിക്കുമ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറസ് വ്യാപനം കുറയാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം കൊറോണ വ്യാപനമുണ്ടായ മുംബൈ എന്ന നഗരത്തെ താരതമ്യപ്പെടുത്തിയായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. മുംബൈയില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ചതിന് പിന്നാലെ ഇപ്പോള്‍ കേസുകള്‍ കുറഞ്ഞുവരുന്ന രീതിയാണ് കാണുന്നത്. സമാനമായി ഡല്‍ഹിയിലും വൈറസ് വ്യാപനം കുറയുമെന്ന് സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.
ചൊവ്വാഴ്ച 21,259 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ മെയ് 1 മുതലുള്ള കണക്ക് പ്രകാരം ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണിത്. ബുധനാഴ്ച 25,000 പേര്‍ക്കെങ്കിലും രോഗം റിപ്പോര്‍ട്ട് ചെയ്തേക്കാമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. 25.65 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
Post Your Comments