
ഇടുക്കി : ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ മലയാളിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ച നിസംഗത കുറ്റകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. പ്രമീള ദേവി. കോവിഡ് വ്യാപന കാലത്തും മൃതദേഹം സമയബന്ധിതമായി ഇസ്രായേല്‍ സര്‍ക്കാരിന്‍റെ മുഴുവന്‍ ഉത്തരവാദിത്വത്തില്‍ കീരിത്തോട് പോലെയുള്ള ഒരു ഉള്‍ഗ്രാമത്തിലേക്ക് കൊണ്ടുവരുകയും ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിനിധി സൗമ്യയുടെ വീട് സന്ദർശിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പ്രമീള ദേവി സർക്കാരിനെ വിമർശിച്ചത്.
ഇന്നലെ രാത്രി 11ന് കാഞ്ഞിരന്താനം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ രാവിലെ മുതല്‍ നിരവധി പേര്‍ എത്തി. ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍ ജോനാദന്‍ സഡ്ക്ക കീരിത്തോട്ടില്‍ എത്തി സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
read also: കേരളത്തില്‍ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും, കനത്ത മഴ രണ്ട് ദിവസം കൂടി തുടരും
ഇക്കഴിഞ്ഞ 11നാണ് ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചു കൊണ്ടിരിക്കെ അഷ്ക്ക ലോണിലെ താമസസ്ഥലത്ത് മിസൈല്‍ പതിക്കുകയായിരുന്നു.
Post Your Comments