ലണ്ടന്‍: ഐപിഎല്ലില്‍ തന്റെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്ലര്. ഇന്ത്യയില്‍ നിന്ന് സുരേഷ് റെയ്നയ്ക്കും ശിഖര്‍ ധവാനും ടീമില്‍ ഇടം ലഭിച്ചില്ല.
ഓപ്പണറായി ബട്ലര്ക്കൊപ്പം മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ്മയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങളായ വിരാട് കോഹ്ലിയും എബി ഡിവില്യേഴ്സുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. തൊട്ടുപിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണി ഇറങ്ങും. മുംബൈ ഇന്ത്യന്‍സില്‍ നിന്നും കീറോണ്‍ പൊള്ളാര്‍ഡും ചെന്നൈയില്‍ നിന്നും രവീന്ദ്ര ജഡേജയും ഓള് റൗണ്ടര്‍മാരായി ടീമിലിടം നേടി.
മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബൂമ്രയും ലസിത് മലിംഗയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറുമാണ് പേസര്‍മാര്‍. ടീമിന്റെ വിക്കറ്റ് കീപ്പറായി ബട്ലര് തനിക്ക് പകരം പരിചയസമ്പന്നനായ ധോണിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബട്ലറും പൊള്ളാര്‍ഡും എബിഡിയും മലിംഗയുമാണ് ടീമിലെ നാല് വിദേശ താരങ്ങള്‍.
Post Your Comments