ചണ്ഡിഗഢ്: റോഡിരികിൽ നിർത്തിയിട്ടിരുന്ന ഉന്തുവണ്ടിയിൽ നിന്ന് മുട്ട മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പഞ്ചാബിലാണ് സംഭവം. പഞ്ചാബ് പോലീസിലെ ഹെഡ് കോൺസ്റ്റബിളായ പ്രിത്പാൽ സിംഗിനെയാണ് ഉന്നത ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്തത്. ഫത്തേഗഡ് നഗരത്തിലെ തിരക്കേറിയ റോഡിൽ നിർത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടിയിൽ നിന്നാണ് പ്രിത്പാൽ മുട്ട മോഷ്ടിച്ചത്.
Read Also: ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച് കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം
പ്രിത്പാൽ സിംഗ് മുട്ട മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ഉന്തുവണ്ടിക്ക് സമീപം നിന്നുകൊണ്ട് മുട്ടകളെടുത്ത് സ്വന്തം പോക്കറ്റിലിടുന്ന പ്രിത്പാലിന്റെ ദൃശ്യം സമീപത്തുണ്ടായ ആരോ മൊബൈലിൽ പകർത്തുകയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയുമായിരുന്നു.
ഉന്തുവണ്ടിയുടെ ഉടമ വരുന്നത് കണ്ട ഇയാൾ ധൃതിയിൽ നടന്നു നീങ്ങുന്നതും പിന്നീട് ഒരു ഓട്ടോയ്ക്ക് കൈകാട്ടുന്നതും വീഡിയോയിൽ ഉണ്ട്.
Read Also: ന്യൂനമർദ്ദം അതിതീവ്ര ചുഴലിക്കാറ്റായി; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
Post Your Comments