ചെന്നൈ: ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച യുവാവ് യുവാവ് കിണറ്റിൽ വീണു മരിച്ചു. വെല്ലൂർ വാണിയമ്പാടിയിലാണ് സംഭവം. വാട്സാപ്പ് സ്റ്റാറ്റസ് ഇടാൻ വീഡിയോ ചിത്രീകരിക്കാനാണ് യുവാവ് ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചത്. ചിന്നമേട്ടൂർ സ്വദേശി കൃഷ്ണന്റെ മകൻ സഞ്ജീവാണ് (18) മരിച്ചത്. ട്രാക്ടറോടെയാണ് യുവാവ് കിണറ്റിൽ വീണത്.
Read Also: കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി; റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന്
നിലമുഴുന്നത് കാണാൻ ബന്ധുവായ ട്രാക്ടർ ഡ്രൈവർക്കൊപ്പം വയലിലെത്തിയതായിരുന്നു സഞ്ജീവ്. ഉച്ചയായപ്പോൾ തൊഴിലാളികൾ എല്ലാവരും പണി നിർത്തി ഭക്ഷണം കഴിക്കാനായി പോയി. ആ സമയത്തായിരുന്നു സഞ്ജീവ് നിർത്തിയിട്ടിരുന്ന ട്രാക്ടർ ഓടിക്കാൻ ശ്രമിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ വയലിനോട് ചേർന്നുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നാലു മണിക്കൂറോളം നീണ്ട സമയത്തെ പരിശ്രമത്തിനൊടുവിലാണ് കിണറ്റിൽ നിന്നും ട്രാക്ടറും യുവാവിന്റെ മൃതദേഹവും പുറത്തെടുത്തത്.
Read Also: ട്രിപ്പിൾ ലോക്ക് ഡൗൺ; പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത
Post Your Comments