KeralaLatest NewsNews

ബേപ്പൂരില്‍ നിന്ന് പോയ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ കാണാതായി; ബോട്ടുകളിലുള്ളത് 30 പേര്‍

മിലാദ് 3, അജ്മീര്‍ ഷാ എന്നീ ബോട്ടുകളാണ് കാണാതായത്

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യത്തൊഴിലാളികളുമായി പോയ രണ്ട് ബോട്ടുകള്‍ കാണാതായി. ഈ മാസം 5-ാം തീയതി ബേപ്പൂരില്‍നിന്ന് പോയ മിലാദ് 3 എന്ന ബോട്ടും 10-ാം തീയതി പോയ അജ്മീര്‍ ഷാ എന്ന ബോട്ടുമാണ് കാണാതായത്. രണ്ട് ബോട്ടുകളിലുമായി 30ഓളം പേരെയാണ് കാണാതായത്.

Also Read: പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ; ബാങ്കുകൾ മൂന്നു ദിവസം പ്രവർത്തിക്കും; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

മിലാദ് 3 എന്ന ബോട്ട് ഗോവന്‍ തീരത്ത് തകരാറിലായതായും ഇതിലെ 15 തൊഴിലാളികളും ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ബോട്ടിന് യന്ത്ര തകാരാര്‍ ഉണ്ടായെന്ന സൂചനകളാണ് ഇന്ന് രാവിലെ ലഭിച്ചത്. മിലാദ് 3 ഗോവന്‍ തീരത്തുനിന്നും 7 നോട്ടിക്കല്‍ മൈല്‍ അകലെയാണുള്ളതെന്നും സൂചനയുണ്ട്. എന്നാല്‍ അജ്മീര്‍ ഷാ എന്ന ബോട്ടിലുണ്ടായിരുന്ന 15 പേര്‍ എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

കാണാതായ ബോട്ടുകളിലുള്ളവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ഇവര്‍ക്കായി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറിയതോടെ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ബോട്ടുകളും ഇതിനു മുന്‍പ് പുറപ്പെട്ടവയാണെന്നാണ് മനസിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button