KeralaLatest NewsNews

പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ; ബാങ്കുകൾ മൂന്നു ദിവസം പ്രവർത്തിക്കും; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

Read Also: ആവശ്യങ്ങള്‍ പരിഗണിച്ചില്ല; റേഷന്‍ വ്യാപാരികള്‍ സമരത്തിലേയ്ക്ക്

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക. പതിനായിരം പൊലീസുകാരെ ഈ ജില്ലകളിൽ നിയോഗിക്കും. അടച്ചിടൽ മാർഗ്ഗരേഖ ജില്ലാ കളക്ടർ വിശദമായി പുറത്തിറക്കുമെങ്കിലും പൊതു നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. അടച്ചിടുന്ന കണ്ടെയിൻമെൻ്റ് സോണുകളിൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ ഒരുവഴി മാത്രമേ തുറക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button