
മുണ്ടക്കയം: ഒന്നരക്കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ ആയിരിക്കുന്നു. കൂട്ടിക്കൽ, ഇളങ്കാട്, കൂന്നാട് റോഡിൽ മടത്താനിത്താഴെ ബിബിൻ ഷാ (30), കൊല്ലംപറമ്പിൽ മുഹമ്മദ് ഷെഫീഖ് (21) എന്നിവരെയാണ് മുണ്ടക്കയം സി.ഐ വി.എൻ. സാഗറിെൻറ നേതൃത്വത്തിൽ പിടികൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: മേഖലയിൽ ചെറുപ്പക്കാർക്കും ചെറുകിട കച്ചവടക്കാർക്കും കഞ്ചാവ് എത്തിച്ചുനൽകുന്നവരാണ് ഈ സംഘം. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ഇരുവരെയും പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.സി. രാജ് മോഹെൻറ നിർദേശപ്രകാരം സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ബിബിൻ ഷായുടെ കിടപ്പുമുറിയിൽ സൂക്ഷിച്ച 1.350 കി.ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു ഉണ്ടായത്. ബിബിൻ ഷാക്ക് കഞ്ചാവ് എത്തിച്ചുനൽകിയിരുന്നത് മുഹമ്മദ് ഷെഫീക്കാണ്. സംഘത്തിൽ കൂടുതൽ പേരുള്ളതായി കരുതുകയാണ്.
പ്രിൻസിപ്പൽ എസ്.ഐ വി.എസ്. മുരളീധരൻ, എസ്.ഐമാരായ അനൂപ് കുമാർ, ആർ. രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജു, സന്ദീപ്, റോബിൻ, ജോബി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
Post Your Comments