ഫിഫ ഏർപ്പെടുത്തിയ വാർ സിസ്റ്റം ഫുട്ബോളിന്റെ സൗധര്യം ഇല്ലാതാക്കുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിസൺ കവാനി. ഫുട്ബോളിൽ സ്വഭാവികമായി ഉണ്ടായിരുന്ന പലതും ഇപ്പോഴില്ലെന്നും ഒരു ഗോൾ അടിച്ചാൽ അത് ആഘോഷിക്കാൻ അഞ്ച് മിനുട്ട് കാത്തു നിൽക്കേണ്ട അവസ്ഥയാണെന്നും കവാനി പറഞ്ഞു. ഒരു ഗോളടിച്ച് ആഘോഷിച്ചാൽ തന്റെ മുടിയോ മറ്റോ ഓഫ്സൈഡ് ആണെന്ന് പറഞ്ഞ് ഗോൾ നിഷേധിക്കും.
ആരും നിസാരമായി കാണുന്ന ചെറിയ ഫൗളുകളൊക്കെ വലിയ ഫൗളായി മാറുന്നതും വാർ കാരണമാണെന്നും കവാനി പറഞ്ഞു. ഇങ്ങനെയുള്ള ഫുട്ബോളിൽ ഓരോ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ ആരും ഫുട്ബോൾ കളിക്കാരുടെ അഭിപ്രായം തേടാറില്ലെന്നും കളിക്കാർക്ക് പണം കിട്ടുന്നുണ്ടല്ലോ അതുകൊണ്ട് അവർക്ക് കളിച്ചാൽ പോരെ എന്നാണ് എല്ലാവരുടെയും ചിന്തയെന്നും കവാനി പറഞ്ഞു.യൂറോപ്യൻ സൂപ്പർ ലീഗ് വന്നപ്പോഴും താൻ ഇതാലോചിച്ചുവെന്നും ആ സൂപ്പർ ലീഗ് നടക്കരുതെന്നായിരുന്നു തന്റെ ആഗ്രഹമെന്നും കവാനി കൂട്ടിച്ചേർത്തു.
Post Your Comments