Latest NewsNewsIndia

വാക്സിന്‍ ക്ഷാമം; 100 കോടിയുടെ പദ്ധതിയുമായി കര്‍ണാടക കോണ്‍ഗ്രസ്

വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വാക്സിനേഷനുള്ള പദ്ധതിയുമായി രംഗത്തെത്തിയത്.

ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമത്തെ തുടർന്ന് കമ്പനികളില്‍ നിന്ന് വാക്സിന്‍ ‘നേരിട്ട് വാങ്ങി’ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതിനായി 100 കോടിയുടെ പദ്ധതിയുമായി കര്‍ണാടക കോണ്‍ഗ്രസ്. എന്നാൽ വാക്സിന്‍ നേരിട്ടു വാങ്ങി വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. നിലവില്‍ സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമാണ് വാക്സിന്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാനുള്ള അനുമതിയുള്ളത്. കോണ്‍ഗ്രസ് എം.എല്‍.സിമാരുടെയും എം.എല്‍.എമാരുടെയും ഫണ്ടുകള്‍ ചേര്‍ത്തു കൊണ്ട് 90 കോടിയും കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടായ പത്തു കോടിയും ചേര്‍ത്ത് 100 കോടിക്ക് വാക്സിന്‍ വാങ്ങാനാണ് പദ്ധതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല..; മാധ്യമചാണക്യന്മാർക്ക് മറുപടിയുമായി പ്രധാനമന്ത്രി

എം.എല്‍.എ, എം.എല്‍.സി ഫണ്ട് ഉപയോഗിച്ച്‌ സുതാര്യമായ രീതിയില്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങുന്നതിന് അനുമതി നല്‍കാന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോട് അപേക്ഷിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.പിമാരും അവരുടെ ഫണ്ടില്‍ നിന്നുള്ള തുക ഇതിനായി നല്‍കും. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.എല്‍.സിമാരും എം.പിമാരും അവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ വീതം വാക്സിന്‍ വാങ്ങി അതാത് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് ഉപയോഗിക്കുമെന്നും എത്രയും വേഗം എല്ലാവരിലും വാക്സിന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വാക്സിനേഷനുള്ള പദ്ധതിയുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button