Latest NewsKeralaNews

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; ആള്‍ക്കൂട്ടം കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് പോലീസ്

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരിക

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്ന് പോലീസ്. ആള്‍ക്കൂട്ടം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന ഏര്‍പ്പെടുത്തും. ജില്ലകളെ സോണായി തിരിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണ ചുമതല നല്‍കുമെന്നും പോലീസ് അറിയിച്ചു.

Also Read: മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും; സാമ്പിളുകള്‍ പരിശോധിക്കുന്നതായി മുഖ്യമന്ത്രി

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ 10,000 പോലീസുകാരെ വിന്യസിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലേയ്ക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുന്ന പ്രദേശങ്ങളില്‍ ക്വാറന്റൈന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കും. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല, അതിനു സഹായം നല്‍കുന്നവര്‍ക്കെതിരെയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശനമായ നടപടികള്‍ എടുക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button