Latest NewsKeralaNewsIndia

കിഫ്ബിയും മസാലബോണ്ടും അഴിമതിയുടെ കൂത്തരങ്ങ്, പലിശകൊടുത്ത് മുടിയും; കേരളത്തെ തള്ളി പഴനിവേല്‍ ത്യാഗരാജന്‍

ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് തങ്ങളുടെ മുന്‍ഗണനപ്പട്ടികയിലില്ല

തിരുവനന്തപുരം: കേരളത്തെ തള്ളി തമിഴ്നാട് ധനമന്ത്രി പഴനിവേല്‍ ത്യാഗരാജന്‍. കേരളത്തിന് മൂന്നുലക്ഷം കോടി രൂപയുടെ പൊതുകടമുണ്ടെങ്കില്‍ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയേക്കാള്‍ ഗുരുതരമായിരിക്കുമെന്ന് പഴനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. അതിന്റെ കാരണവും അദ്ദേഹം ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. തങ്ങളുടെ ഇക്കോണമി നിങ്ങളുടേതിനെക്കാള്‍ വലുതായതാണ് ഇതിന് കാരണം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് നോക്കേണ്ടത്. കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതല്‍ വലിയ പ്രശ്നം. കടം കുറയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

read also: ഗാസയിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില ​കെട്ടിടം വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രായേല്‍

കിഫ്ബിപോലുളള പദ്ധതികളും മസാലബോണ്ടുകളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പഴനിവേല്‍ അഭിപ്രായപ്പെട്ടു. ”കിഫ്ബിപോലുളള ഏജന്‍സികള്‍ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറാം. സര്‍ക്കാരിന് പുറത്തുളള ഒരു ഏജന്‍സിയുടെ പ്രവര്‍ത്തനം എത്രമാത്രം സര്‍ക്കാരിന് മോണിറ്റര്‍ ചെയ്യാനാകുമെന്നതാണ് ഒരു പ്രശ്നം. മസാലബോണുണ്ടുകള്‍ തന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകര്‍ഷണീയമല്ലെന്നും” അദ്ദേഹം പറഞ്ഞു.

”ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് തങ്ങളുടെ മുന്‍ഗണനപ്പട്ടികയിലില്ല ധനസമാഹരണത്തിന് തങ്ങള്‍ക്ക് മറ്റുവഴികളുണ്ട്. ചിലപ്പോള്‍ ചില സ്വത്തുക്കള്‍ വിറ്റും പണം കണ്ടെത്താനാവും. സമ്ബദ്‌വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വില്‍പ്പനകള്‍. അല്ലാതെ കടംവാങ്ങി സബ്സിഡിനല്‍കുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ല. ഭീമമായ പലിശകൊടുത്ത് നമ്മള്‍ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button