തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്ക് സ്ഥലം മാറ്റം നല്‍കി സർക്കാർ ഉത്തരവിറങ്ങി.
തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പകരം അനു കുമാരിയെ കളക്ടറായി നിയമിച്ചു. പിന്നോക്ക ക്ഷേമ ഡയറക്ടറായി ജെറോമിക് ജോർജ്ജിനെ നിയമിച്ചു. കോട്ടയം കളക്ടർ വി. വിഘ്നേശ്വരി ഇനി ഇടുക്കി കളക്ടർ. ജോണ്‍ വി സാമുലവാണ് കോട്ടയത്തിന്റെ പുതിയ കളക്ടർ.
read also: രണ്ടര കിലോ കൊക്കെയ്നുമായി നടി രാകുലിന്റെ സഹോദരൻ അറസ്റ്റില്‍
ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായും സർക്കാർ നിയമിച്ചു.
Post Your Comments