തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും. ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശ്ശിക കൂടി നൽകാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.
ക്ഷേമപെൻഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച തന്നെ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നുവെങ്കിലും ഇതിൽ ഉത്തരവായിരുന്നില്ല. തുടർന്ന് ഇത് സംബന്ധിച്ച് വിമർശനമുയർന്നിരുന്നു. പിന്നാലെയാണ് ഇന്നലെ ഒരു മാസത്തെ പെൻഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്. ഇന്ന് മുതൽ 26 വരെയാകും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക.
Post Your Comments