ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ ഒരുക്കങ്ങളും ദ്രുതഗതിയിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അവലോകന യോഗത്തില്‍ തീരുമാനം. ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളിലായി സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ്ഡിആര്‍എഫ്- സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്) 42 സംഘങ്ങളെ നിയോഗിച്ചതായും 26 സംഘങ്ങളെ കരുതലായി ഒരുക്കി നിര്‍ത്തിയതായും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
READ ALSO : കോവിഡ് വ്യാപനം : വൈറസ് രൂപം മാറുന്നു ; മുന്നറിയിപ്പുമായി എയിംസ് മേധാവി
ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുമെന്നതിനാല്‍ രാത്രി മുതലുള്ള വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്നു വിമാനക്കമ്പനികള്‍ അറിയിച്ചതോടെ ഏതാനും സര്‍വീസുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. റെയില്‍, ബസ് സര്‍വീസുകളും ആവശ്യമെങ്കില്‍ നിര്‍ത്തിവയ്ക്കും. ലക്ഷദ്വീപിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റു മൂലം നാശമുണ്ടാകുന്ന മേഖലകളില്‍ ആവശ്യത്തിനു ദുരന്ത നിവാരണ സൈനികരെയും ഉപകരണങ്ങളും ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ബോട്ടുകള്‍ മുതല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ഉപകരണങ്ങള്‍ കരുതലുണ്ടാകും. നാശം കുറയ്ക്കാനും മരണം ഒഴിവാക്കാനും വേണ്ടതെല്ലാം ചെയ്യാനും ധാരണയായി.
Post Your Comments