ഐസ്വാള്‍: കോവിഡ് -19 സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്ന മിസോറാം മന്ത്രി ആശുപത്രി തറ തുടയ്ക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മിസോറാമിന്റെ വൈദ്യുതി വകുപ്പ് മന്ത്രി ആര്‍ ലാല്‍സിര്‍ലിയാനയാണ് ആശുപത്രി നിലം വൃത്തിയാക്കിയത്. ഭാര്യയും മകനും മന്ത്രിക്കൊപ്പം ചികിത്സയിലുണ്ട്. അതേസമയം താന്‍ ആദ്യമായല്ല തറ തുടയ്ക്കുന്നതെന്നും വീട്ടിലും മറ്റ് സ്ഥലങ്ങളിലും നേരത്തെയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മിസോറാം മന്ത്രിമാര്‍ സാധാരണക്കാരായി ജീവിതം നയിക്കുകയും വീട്ടുജോലികള്‍ ചെയ്യുകയും പൊതുഗതാഗതത്തിലോ മോട്ടോര്‍ ബൈക്കിലോ യാത്ര ചെയ്യുന്നവരും ഉത്സവ സീസണില്‍ കമ്മ്യൂണിറ്റി വിരുന്നിന് പാചകക്കാരനായി ജോലി ചെയ്യുകയും ചെയ്യുന്നവരാണ്. അതേസമയം ഡോക്ടറെയോ നഴ്‌സുമാരേയോ കാണിക്കാനോ അല്ല നിലം തുടച്ചതെന്നും ഏവര്‍ക്കും ഒരു മാതൃകയായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
READ MORE: സവര്‍ക്കറെ അപകീർത്തിപ്പെടുത്തി; 2016ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക്
മുറി വൃത്തിയാക്കാന്‍ സ്വീപ്പറെ വിളിച്ചിരുന്നുവെന്നും എന്നാല്‍ സ്വീപ്പറെത്താത്തതു കണ്ട് താന്‍ തന്നെ ആ ജോലി ചെയ്യുകയായിരുന്നു.
‘തൂത്തുവാരല്‍, നിലം തുടയ്ക്കുക, വീട്ടുജോലികള്‍ ചെയ്യുക എന്നിവ എന്നെ സംബന്ധിച്ചിടത്തോളം പുതിയ ജോലിയല്ല. അത് ചെയ്യേണ്ടിവരുമ്പോള്‍ ഞാന്‍ വീട്ടിലും മറ്റ് സ്ഥലങ്ങളിലും ചെയ്യാറുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
മെയ് എട്ടിന് മകന് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ 71 കാരനായ മന്ത്രിയും കുടുംബവും ഐസൊലേഷനിലായിരുന്നു. മെയ് 11 ന് അദ്ദേഹത്തിനും ഭാര്യയ്ക്കും പോസിറ്റീവ് ആയി. മെയ് 12 ന് മന്ത്രിയുടെ ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയുകയും സോറം മെഡിക്കല്‍ കോളേജിലേക്ക് (ഇസഡ്എംസി) മാറ്റുകയും ചെയ്തു. കുടുംബത്തെ രണ്ട് ദിവസത്തേക്ക് മിനി തീവ്രപരിചരണ വിഭാഗത്തില്‍ പാര്‍പ്പിക്കുകയും വെള്ളിയാഴ്ച കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. ‘ഞങ്ങള്‍ക്ക് ഇവിടെ സുഖമാണ്. മെഡിക്കല്‍ സ്റ്റാഫും നഴ്‌സുമാരും ഞങ്ങളെ നന്നായി പരിപാലിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
Post Your Comments