Latest NewsNewsFootballSports

എഫ് എ കപ്പിന്റെ കലാശക്കൊട്ടിൽ ലെസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ

എഫ് എ കപ്പിന്റെ കലാശക്കൊട്ടിൽ ലെസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ. വെംബ്ലിയിൽ നടക്കുന്ന എഫ്എ കപ്പ് ഫൈനലിൽ ഇറങ്ങുന്ന ലെസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ എഫ്എ കപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇതിനു മുമ്പ് രണ്ട് തവണ എഫ്എ കപ്പ് ഫൈനലിൽ എത്താൻ ലെസ്റ്ററിന് ആയിട്ടുണ്ടെങ്കിലും ഇതുവരെ കിരീടം നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 2016ൽ പ്രീമിയർ ലീഗ് കിരീടം നേടിയതിനു ശേഷം ഒരു കിരീടവും ലെസ്റ്റർ സിറ്റി നേടിയിരുന്നില്ല.

15000ത്തോളം കാണികൾ ഇന്ന് വെംബ്ലിയിൽ കലാശ പോരാട്ടം കാണാൻ എത്തുമെന്നാണ് റിപ്പോർട്ട്. കോവിഡിന് ശേഷം ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കാണികളെ മത്സരം കാണാൻ അനുവദിക്കുന്ന പോരാട്ടമായിരിക്കും ഇത്.

ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് എത്തുന്നതെന്ന് ലെസ്റ്ററിന് ആത്മവിശ്വാസം നൽകും. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ പുറത്തിരുന്ന മാഡിസൺ ഇന്ന് ആദ്യ ഇവനിൽ എത്തും. പരിക്ക് മാറി എവാൻസും ഇന്ന് ലെസ്റ്റർ സിറ്റിയിൽ മടങ്ങിയെത്താൻ സാധ്യതയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button