Latest NewsCricketNewsSports

ഐപിഎൽ പുനരാരംഭിച്ചാൽ കളിക്കണമെന്ന് ആർച്ചർ

കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ വീണ്ടും തുടങ്ങുകയാണെങ്കിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജോഫ്ര ആർച്ചർ. രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് നിരയിൽ പ്രധാന താരമായിരുന്ന ആർച്ചർക്ക് കൈക്കേറ്റ പരിക്ക് മൂലം ഈ സീസണിലെ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല.

അതേസമയം, ഐപിഎൽ കളിക്കേണ്ടതില്ലെന്ന തീരുമാനം വളരെ കടുപ്പമേറിയതായിരുന്നുവെന്നും എന്നാൽ രാജസ്ഥാൻ റോയൽസ് തന്നെ ആ കാര്യത്തിൽ വളരെ അധികം പിന്തുണച്ചിരുന്നുവെന്നും ജോഫ്ര ആർച്ചർ പറഞ്ഞു.

ഇന്ത്യക്കെതിരെയുള്ള പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേൽക്കുന്നതും ബാക്കി മത്സരങ്ങളിൽ നിന്നും പിന്മാറിയതും. ഫിഷ് ടാങ്ക് ക്ലീൻ ചെയ്യുന്നതിനിടെ ആർച്ചറുടെ കൈയിൽ ചില്ല് തറച്ച് കയറുകയായിരുന്നു. ശസ്ത്രക്രിയ്ക്ക് വിധേയമാകേണ്ടി വന്നതോടെ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ നിന്നും ഐപിഎല്ലിൽ നിന്നും താരം പിന്മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button