Latest NewsCricketNewsSports

ജോഫ്രാ ആർച്ചറുടെ കൈവിരലിൽ ഗ്ലാസ് കഷ്ണം; ശസ്ത്രക്രിയ പരാജയം

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്രാ ആർച്ചറുടെ കൈവിരലിലെ വേദനയ്ക്ക് കാരണം കണ്ടെത്തി. ഒരു ചെറിയ ഗ്ലാസ് കഷ്ണമായിരുന്നു താരത്തിന്റെ കൈവിരലിലെ വേദനയ്ക്ക് കാരണമത്രെ. ഇന്ത്യക്കെതിരായ പരമ്പരയ്ക്കിടെ കൈമുട്ടിലെ പരിക്കും വിരലിലെ വേദനയും മൂലം താരം ടീമിൽ നിന്ന് പുറത്തായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാടുവിരലിൽ തറച്ചു കയറിയ ഗ്ലാസ് കഷ്ണം കണ്ടെത്തിയത്.

ജനുവരിയിൽ ആർച്ചറിന്റെ വീട്ടിൽ വെച്ചാണ് സംഭവം. വൃത്തിയാക്കുന്നതിനിടെ, സ്വീകരണമുറിയിലെ അക്വാറിയം നിലത്തുവീണു പൊട്ടിയിരുന്നു. മൽസ്യക്കുഞ്ഞുങ്ങളെ എടുത്തുമാറ്റുന്നതിനിടെയാണ് താരത്തിന്റെ വലതുകൈയിലെ നടുവിരലിൽ ഗ്ലാസ് കൊണ്ട് മുറിഞ്ഞത്. തുടർന്ന് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടി20യിലും ആർച്ചർ കളിച്ചു. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് വിരലിനുള്ളിലെ ഗ്ലാസ് കഷ്ണം കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ഗ്ലാസ് കഷ്ണം മുഴുവനായി പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button