Latest NewsNewsInternational

ഹമാസിന്റെ ഭൂഗർഭ ഒളിസങ്കേതങ്ങളും വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രായേൽ ; ഗാസയിൽ നിന്ന് പലായനം തുടങ്ങി

ഗാസ : 24 മണിക്കൂറിനുളളിൽ ഹമാസിന്റെ ഭൂഗർഭ ഒളിസങ്കേതങ്ങൾ വരെ തകർത്തെറിഞ്ഞു ഇസ്രായേൽ.  ഗാസ സിറ്റിക്കു പുറത്ത് ഇസ്രയേലിന്റെ വടക്കു കിഴക്കൻ അതിർത്തിയോടു ചേ‍ർന്ന പ്രദേശങ്ങളിലെ പലസ്തീൻ കുടുംബങ്ങൾ പലായനം തുടങ്ങി.

രാത്രിയിലെ വ്യോമാക്രമണങ്ങൾക്കു പിന്നാലെ ഇസ്രയേൽ സേന പീരങ്കീയാക്രമണവും ശക്തിമാക്കിയതോടെയാണിത്. ഇന്നലെ പുലരും മുൻപേ 45 മിനിറ്റ് നീണ്ട പീരങ്കിയാക്രമണത്തിൽ 3 മക്കളും അമ്മയും അടക്കം 13 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ പൂർണയുദ്ധത്തിലേക്കു നീങ്ങുകയാണെന്ന ഭീതി പരന്നിട്ടുണ്ട്.

ഗാസ മുനമ്പിന്റെ നിയന്ത്രണമുള്ള ഹമാസിനെതിരെ ഇസ്രയേൽ കരയാക്രമണം തുടങ്ങിയേക്കുമെന്നാണു സൂചന. അതേ സമയം ഇസ്രയേലിന്റെ ആക്രമണങ്ങളിൽ 31 കുട്ടികളും 19 സ്ത്രീകളുമടക്കം 119 പേർ കൊല്ലപ്പെട്ടതായി ഗാസ അധികൃതർ അറിയിച്ചു. 830 പേർക്കു പരുക്കേറ്റു. റോക്കറ്റാക്രമങ്ങളിൽ ഇസ്രയേലിൽ ഒരു കുട്ടി അടക്കം 8 പേരാണു കൊല്ലപ്പെട്ടത്. അതിർത്തിയിൽ ഇസ്രയേൽ 9,000 സൈനികരെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.

ഭൂമിക്കടിയിൽ ഒളിച്ചാൽ രക്ഷപെടാമെന്നാണ് ഹമാസ് തീവ്രവാദികൾ കരുതിയതെന്നും എന്നാൽ ഒരിടത്തും ഒളിക്കാനാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.ഒരേ സമയം സാധാരണക്കാരെ ആക്രമിക്കുകയും അവരെ മനുഷ്യമറയാക്കുകയും ചെയ്യുന്നവരാണ് ഹമാസ് തീവ്രവാദികളെന്ന് നെതന്യാഹു ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button