ഹേഗ് : ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ കോവിഡിന് ചികിത്സ സൗജന്യമാക്കണമെന്ന് ആവശ്യവുമായി അന്താരാഷ്‌ട്ര കോടതിയെ സമീപിച്ച് മലയാളിയായ എസ്.പി നമ്പൂതിരി. കോവിഡ് കേസുകളും മരണനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് എസ്.പി നമ്പൂതിരി അന്താരാഷ്‌ട്ര കോടതിയെ സമീപിച്ചിരിക്കുന്നത്.
തിരുവിതാംകൂറിൽ രാജഭരണകാലത്ത് വസൂരി പടർന്നുപിടിച്ചപ്പോൾ ചികിത്സ സൗജന്യമാക്കിയിരുന്നു. ഇപ്പോൾ കോവിഡിന് വാക്‌സിൻ മാത്രമാണ് പ്രതിവിധി. കോവിഡ് മൂലം പുറത്തിറങ്ങാനാകാതെ ജനങ്ങൾ വരുമാന നഷ്‌ടം കൊണ്ട് വിഷമിക്കുമ്പോൾ സൗജന്യ ചികിത്സ തന്നെ വേണമെന്നാണ് എസ്.പി നമ്പൂതിരിയുടെ വാദം.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ വിൽസ് മാത്യൂസാണ് എസ്.പി നമ്പൂതിരിയുടെ അഭിഭാഷകൻ. നല്ല ചികിത്സയെന്നത് നികുതി നൽകുന്നയാളുടെ അവകാശമാണ്. പൗരൻ ആരോഗ്യത്തോടെയിരിക്കുക എന്നത് ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും എസ്.പി നമ്പൂതിരി പറഞ്ഞു.
Post Your Comments