ചെന്നൈ: ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാറ്ററിംഗ് ജോലിക്കാരനായ കെ. സജീവ് എന്ന 20കാരനാണ് മരിച്ചത്. ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തിലാണ് സംഭവം.
Also Read: ഹമാസിന്റേത് ഭീകരാക്രമണം തന്നെ, ജനങ്ങളെ കൊന്നൊടുക്കുക എന്ന ഒരേ ഒരു ലക്ഷ്യമാണ് ഇവര്‍ക്കെന്ന് ജര്‍മനി
ട്രാക്ടറില്‍ ഇരുന്നുള്ള പ്രൊഫൈല്‍ പിക്ചറിന് കൂട്ടുകാരില്‍ നിന്നും വലിയ അഭിനന്ദനം ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ഇത്തരത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സജീവ് തീരുമാനിച്ചു. തുടര്‍ന്ന് വീടിന് സമീപത്തുള്ള ട്രാക്ടറില്‍ ഇരുന്ന് സജീവ് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ട്രാക്ടര്‍ ഓണ്‍ ചെയ്ത ശേഷമാണ് സജീവ് സെല്‍ഫി എടുത്തത്. ഇതോടെ പിന്നോട്ട് നീങ്ങിയ ശേഷം ട്രാക്ടര്‍ കിണറിലേയ്ക്ക് വീഴുകയായിരുന്നു. 120 അടി താഴ്ചയുള്ള കിണറില്‍ ഏകദേശം 35 അടിയോളം വെള്ളമുണ്ടായിരുന്നു. പോലീസിനെയും അഗ്‌നി ശമന സേനയെയും നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.
Post Your Comments