ബോണ്‍ : ഇസ്രായേലിന് നേരെ ഹമാസ് നടത്തുന്നത് ഭീകരാക്രമണം തന്നെയെന്ന് ശരിവെച്ച് ജര്‍മനി. ജനങ്ങളെ കൊല്ലുകയെന്ന ഒരേയൊരു ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് ചാന്‍സര്‍ ആംഗല മെര്‍ക്കലിന്റെ ഉപദേഷ്ടാവ് സ്റ്റെഫെന്‍ സെയ്ബര്‍ട്ട് പറഞ്ഞു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ജര്‍മനിയുടെ പ്രതികരണം.
മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ ഭീകരാക്രമണമാണെന്ന് സെയ്ബര്‍ട്ട് പറഞ്ഞത്. ‘ഹമാസിന്റെ ഭീകരാക്രമണങ്ങള്‍ അസഹനീയമാണ്. ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഇതിന് പിന്നില്‍ ഉള്ളത്. ആളുകളെ കൊന്നൊടുക്കി ഭയം വളര്‍ത്തണം. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു’ . സംഘര്‍ഷം ആരംഭിച്ച ശേഷം ആദ്യമായാണ് ജര്‍മനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടാകുന്നത്.
അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. സംഘര്‍ഷത്തിനു തുടക്കമിട്ട ഹമാസുകള്‍ക്കെതിരെ ഇസ്രയേല്‍ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും തിരിച്ചാക്രമണം തുടരുകയാണ്. ഹമാസ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടി നീണ്ടകാലം തുടരേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസും മറ്റ് ഭീകര സംഘടനകളും വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments