മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനജീവിതം ദു:സഹമായി തുടരുന്നതിനിടെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി തക്കാളിയില്‍ വൈറസ് ബാധ. സതാര, അഹമ്മദ്നഗര്‍, പൂനെ എന്നിവിടങ്ങളിലെ തക്കാളി കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും മഹാരാഷ്ട്രയിലെ തക്കാളി ചെടികളെ വൈറസ് ആക്രമിച്ചിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ നല്‍കിയ എല്ലാ നിര്‍ദേശങ്ങളും പാലിച്ചിരുന്നെങ്കിലും ചുവപ്പ് തക്കാളി മഞ്ഞയായി തീരുകയും തൂക്കം കുറഞ്ഞ് നശിച്ചു പോവുകയും ചെയ്യുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി 1.5 ഏക്കര്‍ കൃഷിയിടത്തില്‍ തക്കാളി വളര്‍ത്തുന്നുണ്ടെങ്കിലും ഇത്തരമൊരു പ്രശ്നം നേരിട്ടിട്ടില്ലെന്ന് സംഗംനറില്‍ നിന്നുള്ള കിരണ്‍ വാമന്‍ പറഞ്ഞു. ”ആദ്യ വര്‍ഷത്തില്‍ കൃഷിയുടെ ഒരു ശതമാനമാണ് പാഴായിപ്പോയത്. എന്നാല്‍ ഈ സീസണില്‍, ജനുവരി 11, ജനുവരി 25 തീയതികളില്‍ ഞാന്‍ വിളവെടുക്കുമ്പോള്‍, എന്റെ കൃഷിയുടെ 40 ശതമാനവും പാഴായിപ്പോയി. ‘ മഞ്ഞനിറം മാറുന്നതിനു പുറമേ, വലുപ്പവും ഒരു പ്രശ്‌നമാണ്, അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ ഐഐഎച്ച്ആര്‍നെ കുറ്റപ്പെടുത്തിക്കൊണ്ട് വാമന്‍ പറഞ്ഞു, ”ശാസ്ത്രജ്ഞര്‍ ഫാം സന്ദര്‍ശിച്ച് അവര്‍ കര്‍ഷകനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.” 1.25 ലക്ഷം രൂപയാണ ്ഞാന്‍ കൃഷിക്കായി നിക്ഷേപിച്ചത്. എന്നാല്‍ കിലോയ്ക്ക് 3 രൂപയ്ക്ക് തക്കാളി വില്‍ക്കാന്‍ നിര്‍ബന്ധിതനായി. 30,000 മുതല്‍ 40,000 രൂപ വരെ സമ്പാദിക്കാന്‍ കഴിയുന്നില്ല, ഇങ്ങനെ പോവുകയാണെങ്കില്‍ നിലനില്‍പ് തന്നെ പ്രശ്‌നത്തിലാകുമെന്നും അദ്ദേഹം പറയുന്നു.
READ MORE: ഗെയിം കളിക്കുന്നതിനിടെ 54 കാരി മൊബൈൽ ഫോണിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
20 മുതല്‍ 25 ടണ്‍ വരെ തക്കാളി വലിച്ചെറിയേണ്ടി വന്നുവെന്ന് സതാര ജില്ലയിലെ മിരേവാഡി സ്വദേശിയായ അജിത് കോര്‍ഡെ (33) പറഞ്ഞു. മുന്‍കരുതല്‍ എടുത്തിട്ടും വിളയുടെ 70 ശതമാനവും രോഗബാധിതരായി. ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ഇല്ലാത്തതിനാല്‍ നഷ്ടം സ്വയം വഹിക്കണമെന്നും കോര്‍ഡെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കര്‍ഷകരെ കുറവാണ് ബാധിച്ചതെന്ന് സംസ്ഥാന കാര്‍ഷിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം അമിതമായ രീതിയില്‍ നൈട്രജന്‍ വളങ്ങള്‍ ഉപയോഗിച്ചതാവാം വൈറസ് ബാധയ്ക്ക് കാരണമെന്നാണ് ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ആനന്ദ് കുമാര്‍സിങ് പറയുന്നത്. മഹാരാഷ്ട്രയിലെ ചൂടും ചിലപ്പോള്‍ പ്രശ്‌നമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
READ MORE: ഐപിഎൽ എന്ന് നടക്കുമെന്നതിൽ ഫ്രാഞ്ചൈസികൾക്കും വ്യക്തതയില്ല: കുമാർ സംഗക്കാര
Post Your Comments