CricketLatest NewsNewsSports

ഐപിഎൽ മാറ്റാനുള്ള തീരുമാനം അവർക്ക് അനുഗ്രഹമായി: ഗാവസ്‌കർ

ഐപിഎൽ മാറ്റാനുള്ള ബിസിസിഐ തീരുമാനം ഏറ്റവും അനുഗ്രഹമായത് സൺ റൈസേഴ്സ് ഹൈദരാബാദിനാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കർ. സൺ റൈസേഴ്സ് ഹൈദരാബാദ് മറക്കാൻ ആഗ്രഹിച്ച ദിനങ്ങളാണ് കടന്ന് പോയത്. മോശം തുടക്കമാണ് അവർക്ക് ടൂർണമെന്റിലുണ്ടായത്. ഐപിഎൽ മാറ്റാനുള്ള തീരുമാനം ആശ്വാസമുണ്ടാക്കുന്നതാണെന്നും സുനിൽ ഗവാസ്കർ പറഞ്ഞു.

ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിൽ നിന്നും ഡേവിഡ് വാർണർ മാറ്റിയ തീരുമാനത്തിലും ഗാവസ്‌കർ പ്രതികരിച്ചു. വാർണർ റണ്ണെടുക്കുന്നുണ്ട്. പക്ഷെ സീസണിലെ ഫോം തുടരാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ടീമിൽ നിന്ന് ആരെങ്കിലും പിന്തുണ നൽകിയ വാർണർ നേടുന്ന റണ്ണുകൾ അമൂല്യമായ മാറും. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വാർണറെ പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഗാവസ്‌കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button