ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് V വാക്സിന് ഇന്ത്യയില്‍ വിതരണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വാക്സിന്റെ വില ഡോ.റെഡ്ഡീസ് ലബോറട്ടറി പുറത്തുവിട്ടു. സ്പുട്നിക്കിന്റെ
ഒരു ഡോസിന് ഇന്ത്യയില്‍ 995.40 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
Also Read: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2 കോടി കടന്നു
ഇറക്കുമതി ചെയ്ത ഡോസുകളുടെ വിലയില്‍ 5 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്പുട്നിക് വാക്സിന്റെ വില കുറവായിരിക്കും. ജൂലൈയില്‍ സ്പുട്നിക് വാക്സിന് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കും. അടുത്ത ആഴ്ച മുതല്‍ സ്പുട്നിക് വാക്സിന് വിപണിയില്‍ ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
15.6 ഡോസ് സ്പുട്നിക് വാക്സിന് നിര്‍മ്മിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഡോ.റെഡ്ഡീസ് ലബോറിട്ടറീസായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി വാക്സിന് നിര്‍മ്മിക്കുക. കോവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നികിന് ഏപ്രില്‍ 12നാണ് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. കൊവാക്സിന്, കൊവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ക്ക് ശേഷം രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ വാക്സിനാണ് സ്പ്ടുനിക്.
Post Your Comments