വയനാട്: മാനന്തവാടിയില്‍ മതിയായ സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് വൈറസ് രോഗികള്‍. നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയില്‍ ഇന്നലെ രാത്രി പലര്‍ക്കും നിലത്ത് പായ വിരിച്ച് കിടക്കേണ്ടി വന്നു. മാനന്തവാടി വരടി മൂല കോളനിയില്‍ നിന്നും രോഗം സ്ഥിരീകരിച്ച ആദിവാസികള്‍ക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്.
Also Read:സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു: കസ്റ്റഡിയിൽ വേണമെന്ന് ആവശ്യം
പതിനെട്ട് രോഗികളാണ് ഇന്നലെ രാത്രി പായ വിരിച്ച് നിലത്തുറങ്ങേണ്ടി വന്നത്. കൊവിഡ് കെയര്‍ സെന്ററുകളില്‍ എത്തിക്കുന്ന രോഗികള്‍ക്ക് ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം മുനിസിപ്പാലിറ്റി അവഗണിച്ചെന്നാണ് ആക്ഷേപം. രോഗികളില്‍ ചിലര്‍ നഴ്സറി കുട്ടികള്‍ക്കുള്ള ഫര്‍ണിച്ചറില്‍ കിടന്ന് രാത്രി കഴിച്ചുകൂട്ടി.
18 പുരുഷന്മാരായ രോഗികളാണ് നിലത്ത് കിടന്നത്. ജില്ലയില്‍ 542 ബെഡ്ഡുകള്‍ ഫ്രീയായി ഉള്ളപ്പോഴാണ് ആദിവാസികള്‍ക്ക് നിലത്തു കിടക്കേണ്ട ദുര്‍ഗതി ഉണ്ടായത്. രോഗികളായ നാല് സ്ത്രീകള്‍ക്ക് ബെഡ് ലഭിച്ചിരുന്നെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
Post Your Comments