സ്പാനിഷ് ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്തി റയൽ മാഡ്രിഡ്. ഇന്ന് ലീഗിൽ ഗ്രാനഡയെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഇരു ടീമിലെയും പ്രധാന താരങ്ങളിൽ പലരും പരിക്ക് കാരണം ഇന്ന് കളത്തിലിറങ്ങിയില്ല. 17-ാം മിനുട്ടിലായിരുന്നു റയലിന്റെ ആദ്യ ഗോൾ. മധ്യനിര താരം മോഡ്രിച്ചിന്റെ വകയായിരുന്നു റയലിന്റെ ഗോൾ.
ആദ്യ പകുതിയുടെ അവസാനം റോഡ്രിഗോ(54+1) റയലിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 71-ാം മിനുട്ടിൽ മൊളിനിലൂടെ ഗ്രാനഡ ഗോൾ മടക്കി. എന്നാൽ 75,76 മിനിട്ടുകളിൽ രണ്ട് ഗോളുകൾ നേടി റയൽ മത്സരത്തിൽ ആധിപത്യം നേടി. 75-ാം മിനുട്ടിൽ ഒഡ്രിയിസോളയും 76-ാം മിനുട്ടിൽ ബെൻസെമയുമാണ് റയലിനായി ഗോളുകൾ നേടിയത്.
ഈ വിജയത്തോടെ റയൽ മാഡ്രിഡിന് ലീഗിൽ 78 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള അത്ലാന്റിക്കോയ്ക്ക് 80 പോയിന്റും മൂന്നാമതുള്ള ബാഴ്‌സലോണയ്ക്ക് 76 പോയിന്റുമാണുള്ളത്. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമെ അവശേഷിക്കുന്നുള്ളൂ.
Post Your Comments