Latest NewsNewsIndia

ഓക്സിജന്‍ പൂഴ്ത്തിവെപ്പ് ; മൂന്നംഗ സംഘം അറസ്റ്റില്‍

ബംഗളൂരു: ഓക്സിജന്‍ സിലിണ്ടറുകള്‍ വന്‍ തുക ഈടാക്കി വിറ്റിരുന്ന മൂന്നംഗ സംഘത്തെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ മഞ്ജുനാഥ്, രാജ്കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.

Read Also : പലസ്തീനില്‍ ശേഷിക്കുന്ന ഹമാസ് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേലിന്റെ സൈനിക വിമാനങ്ങള്‍

കൊവിഡ് വ്യാപനവും ഓക്സിജന്‍ ക്ഷാമവും രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഓക്സിജന്‍ കരിഞ്ചന്തകള്‍ വ്യാപകമാകുന്നത്. രാജ്യത്തിന്റെ പലഭാഗത്തും ഓക്സിജന്‍ കരിഞ്ചന്തകള്‍ വ്യാപകമാണ്. ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അതേസമയം യുകെയില്‍ നിന്നുള്ള 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയിലേക്കെത്തി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് സഹായവുമായെത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button