ബംഗളൂരു: കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ മഞ്ജുനാഥ്, രാജ്കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.
കര്‍ണാടകയില്‍ കോവിഡ് വ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളതും ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉള്ളതുമായ സംസ്ഥാനമായി കര്‍ണാടക മാറിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച് കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍.
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കാസര്‍ഗോഡ് ജില്ലയിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണത്തില്‍പ്പോലും കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സാഹചര്യമുണ്ടായി. രാജ്യത്തിന്റെ പല ഭാഗത്തും ഓക്‌സിജന്‍ കരിഞ്ചന്തകള്‍ വ്യാപകമാണ്. ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Post Your Comments