NewsIndia

കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ്; പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ 20,000 കോടി രൂപ വിതരണം ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ എട്ടാമത്തെ ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കർഷകർക്ക് കൈമാറി. രാജ്യത്തെ 9.5 കോടി കർഷകർക്കാണ് തുക ലഭിക്കുക. 20,000 കോടി രൂപയാണ് ഇന്ന് കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി കർഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തത്.

Read Also: ആംബുലൻസ് വിളിച്ചിട്ടും വന്നില്ല; ബന്ധുക്കൾ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു

വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടിലേക്ക് തുക കൈമാറിയത്. കർഷക ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തുകയും ചെയ്തു.

രാജ്യത്തെ ചെറുകിട കർഷകർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രതിവർഷം 6000 രൂപ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി സ്വന്തമായി രണ്ട് ഏക്കറിൽ കവിയാത്ത കൃഷി ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.

Read Also: സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നല്‍ , കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് : അതീവ ജാഗ്രത

2000 രൂപയുടെ മൂന്ന് തുല്യമായ 4 മാസ ഗഡുക്കളായിട്ടാണ് തുക നൽകുക. നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക കൈമാറുന്നത്. പദ്ധതി പ്രകാരം ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button