ദിനം പ്രതി 35000 ത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗം ബാധിക്കാതെ ഒരു കോവിഡ് രോഗിയെ എങ്ങനെ പരിചരിക്കാമെന്ന് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്.
കൃത്യമായ മുന്‍കരുതലുകള്‍ പിന്തുടര്‍ന്ന് മുഴുവന്‍ സമയവും ഹോം ഐസൊലേഷനില്‍ കഴിഞ്ഞ് ഒരു രോഗിയെ പരിചരിക്കാവുന്ന ആര്‍ക്കും പരിചരണം നല്‍കാനാവും. ലക്ഷണമില്ലാത്തവരോ ലഘുവായ ലക്ഷണമുള്ളതോ ആയ രോഗികള്‍ക്ക് ഇത്തരത്തില്‍ പരിചരണം നല്‍കാനാവും. പരിചരണം നല്‍കുന്നവര്‍ ആശുപത്രിയുമായോ ചികിത്സിക്കുന്ന ഡോക്ടറുമായോ പതിവായി ആശയവിനിമയം നടത്തണം.
പരിചരണം നല്‍കുന്നവര്‍ കോവിഡ് രോഗിയുടെ മുറിയില്‍ ആയിരിക്കുമ്പോള്‍ ട്രിപ്പിള്‍ ലെയര്‍ (മൂന്ന് പാളികളുള്ള) മാസ്കുകള്‍ ധരിക്കണം. മാസ്ക് നനഞ്ഞതോ മുഷിഞ്ഞതോ ആയാല്‍ ഉടന്‍ മാറ്റണം. എല്ലായ്പ്പോഴും കൈ ശുചിത്വം പാലിക്കണം, അതായത് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കുറഞ്ഞത് 40 സെക്കന്‍ഡ് കഴുകണം.
രോഗിക്ക് ഭക്ഷണം നല്‍കുന്നതിന് മുൻപും ശേഷവും ശരീര താപനില, ഓക്സിജന്റെ സാന്ദ്രത മുതലായവ അളക്കണം.
കൈകഴുകുന്നതിന് പുറമെ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.
അവര്‍ സ്ഥിരമായി സ്വന്തം ആരോഗ്യം സ്വയം നിരീക്ഷിക്കുകയും പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തുകയും വേണം. കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് അവരുടെ മുറിയില്‍ വച്ച് ഭക്ഷണം നല്‍കണം. കയ്യുറകളും ഫെയ്സ് മാസ്കും ധരിച്ചുകൊണ്ട്, രോഗി ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും സോപ്പ് / ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ വൃത്തിയാക്കണം.
ലക്ഷണമില്ലാത്തതും ആരോഗ്യപരമായി സ്ഥിരതയുള്ളതുമായ അവസ്ഥയിലാണ് രോഗിയെങ്കില്‍ അയാള്‍ക്ക് പാത്രങ്ങള്‍ സ്വയം കഴുകാം. വാതില്‍ പിടികള്‍, മേശ തുടങ്ങിയ പതിവായി സ്പര്‍ശിക്കുന്ന ഇടങ്ങള്‍ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കണം. സോഡിയം ഹൈപ്പോക്ലോറൈറ്റിന്റെ ഒരു ശതമാനം ലായനിയില്‍ 30 മിനിറ്റ് നേരത്തേക്ക് വസ്ത്രങ്ങള്‍ മുക്കിവയ്ക്കുക. അങ്ങനെ അവയെ പൂര്‍ണ്ണമായും ശുദ്ധീകരിക്കാന്‍ കഴിയും. പിന്നീട് കയ്യുറകളും മാസ്കുകളും ധരിച്ച് സോപ്പ് / ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകാം.
കോവിഡ് -19 പോസിറ്റീവ് രോഗിയുടെ ശരീര ദ്രാവകങ്ങളുമായി നേരിട്ട് സമ്പർക്കം വരുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം, പ്രത്യേകിച്ച് സംസാരിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ഉള്ള സ്രവങ്ങള്‍. രോഗികളുമായി വസ്തുക്കള്‍ പങ്കിടുന്നതും അവരുടെ അടുത്തുള്ള വസ്തുക്കളുമായി സമ്പർക്കം പുലര്‍ത്തുന്നതും ഒഴിവാക്കണം. ഉദാഹരണമായി ഭക്ഷണം പാനീയം ഒന്നും പങ്കുവയ്ക്കാതിരിക്കണം. ഉപയോഗിച്ച ടവലുകള്‍ അല്ലെങ്കില്‍ ബെഡ് ലിനന്‍ പോലുള്ള വസ്തുക്കളുടെ കാര്യത്തിലും ഇത് പാലിക്കണം.
‘രോഗിക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. അല്ലെങ്കില്‍ ഒരു പരിചരണം നല്‍കുന്നയാള്‍ രോഗിയുടെ മുറിയില്‍ ഇടയ്ക്കിടെ പ്രവേശിക്കുന്നതിന് പകരം വിവരം ഡോക്ടറെ അറിയിക്കണം, ‘ പഞ്ചാബിലെ കോവിഡ് നോഡല്‍ ഓഫീസറായ ഡോക്ടര്‍ രാജേഷ് ഭാസ്‌കറുടേതാണ് ഈ നിർദ്ദേശങ്ങൾ എല്ലാം.
Post Your Comments