തിരുവനന്തപുരം : കോവിഡ് ഒന്നാം തരംഗത്തിൽ അപ്രതീക്ഷിതമായ ലോക്ഡൗൺ കാലം മുതൽ റേഷൻകാർഡ് ഉടമകൾക്കും അശരണർക്കും അഗതികൾക്കും ഉൾപ്പെടെ സർക്കാർ നൽകിത്തുടങ്ങിയ അതിജീവനക്കിറ്റ് ദൗത്യം പുതിയ റെക്കോർഡിലേക്ക്.
Read Also : കൊവിഡ് വ്യാപനം : ഇന്ത്യയ്‍ക്ക് കൂടുതല്‍ സഹായവുമായി യുഎഇ
ഈ മാസത്തേത് അടക്കം മൊത്തം കിറ്റുകളുടെ എണ്ണം ഏതാണ്ട് 9 കോടിയായി. ഇതിനായി ഏപ്രിൽവരെ 4,321.94 കോടി രൂപ ചെലവഴിച്ചുവെന്നാണ് കണക്ക്. രാജ്യത്തു മറ്റൊരു സംസ്ഥാനത്തും ഈ മഹാമാരിക്കാലത്ത് ഭക്ഷണം ഉറപ്പാക്കാൻ ഇത്രയും വിപുലമായ ദൗത്യം നടക്കുന്നില്ല. കേരളത്തിന്റെ മാതൃകയിൽ തമിഴ്നാടും കർണാടകയും മറ്റു ചില സംസ്ഥാനങ്ങളും ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചെങ്കിലും പൊതുവിതരണ സമ്പ്രദായം ശക്തമല്ലാത്തതും റേഷൻ കാർഡുടമകളുടെ എണ്ണക്കുറവു കാരണം സഹായം ആവശ്യമുള്ളവരുടെ പകുതി പേർക്കുപോലും കിറ്റ് ലഭ്യമായില്ലെന്നാണു വിവരം. മിക്കയിടത്തും തുടരാനുമായില്ല.
ആദ്യം ബിപിഎല്ലുകാർ, പിന്നീട് കോവിഡ് നിയന്ത്രണങ്ങൾ തുടർന്നതോടെ ഞെരുക്കത്തിലായ ഇടത്തരക്കാർ. തൊഴിൽ നഷ്ടപ്പെട്ടതോടെ വരുമാനം നിലച്ചവർ–എല്ലാവരും കിറ്റിന്റെ പ്രാധാന്യം ഘട്ടംഘട്ടമായി തിരിച്ചറിഞ്ഞു. വരുമാനം നോക്കാതെ എല്ലാവർക്കും കിട്ടി. റേഷൻകാർഡ് ഉടമകൾക്കു മാത്രമല്ല അഗതിമന്ദിരങ്ങൾ , അനാഥാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കും മുടങ്ങാതെ നൽകി.
രോഗബാധ കുറഞ്ഞുവന്നതോടെ കിറ്റുവാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും രണ്ടാംതരംഗം രൂക്ഷമായതോടെ കിറ്റ് ബാക്കിവരാതെയായി.
Post Your Comments