
ഐപിഎൽ പതിനാലാം സീസണിന്റെ കണ്ടെത്തലാണ് ചേതൻ സക്കറിയായെന്ന് ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര. നിർണായകഘട്ടത്തിൽ വിക്കറ്റ് എടുക്കാൻ ചേതൻ സക്കറിയക്കുള്ള കഴിവ് അമ്പരിക്കുന്നതാണെന്നും സംഗക്കാര വ്യക്തമാക്കി. ബാറ്റ്സ്മാൻമാരെ സമ്മർദ്ദത്തിലാക്കാൻ ശേഷിയുള്ള ബൗളറാണ് സക്കറിയ എന്നും അതിന്റെ ഗുണം മറ്റു ബൗളർമാർക്കും ലഭിക്കുന്നുണ്ടെന്നും സംഗക്കാര വിലയിരുത്തി.
ജനുവരി മുതൽ താരത്തിന്റെ കുടുംബത്തിൽ കഷ്ടകാലമായിരുന്നുവെന്നും എന്നാലും താരത്തെ ബാധിക്കാതെയുള്ള പ്രകടനമാണ് ഐപിഎൽ പുറത്തെടുത്തതെന്നും സംഗക്കാര പറഞ്ഞു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റാണ് ചേതൻ സക്കറിയ സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ഗംഭീര പ്രകടമാണ് താരം നടത്തിയത്. 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ചേതൻ സക്കറിയ സ്വന്തമാക്കിയത്.
Post Your Comments