KeralaLatest NewsNews

കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് നിലവിലുള്ള നയം പുനപരിശോധിക്കണം ; ബിജെപി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് നിലവിലുള്ള നയം
പുനപരിശോധനക്ക് വിധേയമാക്കണമെന്ന് ബിജെപി വക്താവ് കെ.ഗോപാലകൃഷ്ണൻ. ഓക്‌സിജന്‍ വിതരണം സുതാര്യവും ലളിതവുമാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

അത്യാസന്ന നിലയിലുള്ള രോഗിക്ക് ഓക്‌സിജന്‍ കിട്ടണമെങ്കില്‍ കളക്ടേറ്റിലെ വാര്‍ റൂമില്‍ പോയി എന്‍ഒസി എടുക്കുകയും പിന്നീട് വിതരണക്കാര്‍ക്ക് അനുമതി ലഭിക്കുമ്പോള്‍ മാത്രം അത് ലഭ്യമാകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. രണ്ട് ദിവസം കഴിഞ്ഞ് ഓക്‌സിജന്‍ ലഭിക്കുമ്പോഴേക്കും രോഗി മരിക്കുന്ന അവസ്ഥ ഉണ്ടാകുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read Also: വ്യാജപരാതികൾ കെട്ടിച്ചമച്ച കേസിൽ സ്വപ്ന സുരേഷിനെ ക്രൈയിം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

കേരളത്തില്‍ ഇതുവരെ സര്‍പ്ലസ് ഓക്‌സിജന്‍ നിര്‍മാണം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓക്‌സിജന് ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഒക്‌സിജന് കൂടുതല്‍ തുക ഇടാക്കുന്ന അവസ്ഥയും ഇത് മൂലം ഉണ്ടാകുന്നു. എത്രയും വേഗം സര്‍ക്കാര്‍ ഈ നയം പുനപരിശോധനക്ക് വിധേയമാക്കണമെന്നും കെ.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button