ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി തമിഴ് നടന്‍ അജിത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അജിത് സംഭാവന നല്‍കി. അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജിത് പിന്തുണയുമായി രംഗത്തെത്തിയത്. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംവിധായകന്‍ എ.ആര്‍ മുരുകദാസും മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തിരുന്നു. സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാരിലേക്ക് സംഭാവന നല്‍കിയത്.
Post Your Comments