ദിസ്പുര്‍: അസമില്‍ കനത്ത ഇടിമിന്നലില്‍ പതിനെട്ടോളം ആനകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നഗാവ് ജില്ലയിലെ വനപ്രദേശത്താണ് ആനകള്‍ കൂട്ടത്തോടെ ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കാത്തിയതോലി ഫോറസ്റ്റ് റേഞ്ചില്‍ പെടുന്ന കുന്ദോലി മലയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ അമിത് സഹായി അറിയിച്ചിരിക്കുന്നത്.
Also Read:ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുത്ത് കൊടിയും പിടിച്ച് പോലീസ് സബ്ഇൻസ്പെക്ടർ
സംഭവത്തില്‍ ഞെട്ടല്‍ അറിയിച്ച മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ, എത്രയും വേഗം ദുരന്തസ്ഥലത്തെത്താന്‍ വനംവകുപ്പ് മന്ത്രി പരിമള്‍ ശുക്ലയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വനത്തിലെ ഉള്‍പ്രദേശമായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് അധികൃതര്‍ സ്ഥലത്തെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ആനകളുടെ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത നിലവിലുണ്ട്. 18 ആനകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നതെങ്കിലും യഥാര്‍ഥത്തില്‍ 20 ല്‍ അധികം ആനകള്‍ മരിച്ചുവെന്നും പറയപ്പെടുന്നുണ്ട്.
Post Your Comments